എന്തിനാണീ കള്ളനാണം
എന്തിനാണീ കള്ളനാണം ... പൊന്നുമോളേ ചെല്ലു വേഗം
ഹസീനാ... ഹസീനാ ...ഹസീന ഹസീനാ
ജന്നത്തിൽ വിടർന്ന പോലെ
അല്ലിയാമ്പൽ പൂത്തപോലെ
ഹസീനാ... ഹസീനാ ...ഹസീന ഹസീനാ
എന്തിനാണീ കള്ളവേല പൊന്നുമോനേ ചെല്ലു വേഗം
റഹീമേ ... റഹീമേ ... റഹീമേ റഹീമേ
കസവ്തട്ടം ഇട്ട്മൂടിയ കരിമ്പിൻ തുണ്ട് സ്വന്തമായ
റഹീമേ ... റഹീമേ ... റഹീമേ റഹീമേ
മാനത്തുനിന്നൊരു മുത്തു പോലേ
പൂമണി മാരനു മധുരം പോലെ
പൊന്നിട്ട പെണ്ണു വരുന്നുണ്ടേ
ഇടനെഞ്ച് പടപട തുടിക്ക്ണുണ്ടേ
പുറപ്പെടു പുറപ്പെടു നേരമായ്
ഹസീനാ... ഹസീനാ ...ഹസീന ഹസീനാ
എന്തിനാണീ കള്ളനാണം ... പൊന്നുമോളേ ചെല്ലു വേഹം
ഹസീനാ... ഹസീനാ ...ഹസീന ഹസീനാ
പുതുമാരനവളെയിന്നിക്കിളിയാക്കും
മണിമണി പോലൊരു ചിരിയും വിടരും
ചുണ്ടിൽ മുന്തിരി പൂക്കണുണ്ടേ
പുതുക്കപ്പൂന്തേനിതാ നിറയണുണ്ടേ
പുറപ്പെടു പുറപ്പെടു നേരമായ്
റഹീമേ ... റഹീമേ ... റഹീമേ റഹീമേ
എന്തിനാണീ കള്ളവേല പൊന്നുമോനേ ചെല്ലു വേഗം
റഹീമേ ... റഹീമേ ... റഹീമേ റഹീമേ
എന്തിനാണീ കള്ളനാണം ... പൊന്നുമോളേ ചെല്ലു വേഹം
ഹസീനാ... ഹസീനാ ...ഹസീന ഹസീനാ
ഖൽബിൽ മുഹബ്ബത്തുമായ് വരണുണ്ടേ
മണവാളൻ മണിയറേൽ കേറണുണ്ടേ
ഖൽബിൽ മുഹബ്ബത്തുമായ് വരണുണ്ടേ
മണവാളൻ മണിയറേൽ കേറണുണ്ടേ
കസവിന്റെ തട്ടം മാറ്റി
കവിളത്തു മുത്തം നൽകീ
കസവിന്റെ തട്ടം മാറ്റി
കവിളത്തു മുത്തം നൽകീ
അവളെ മയക്കിയെടുത്തേരേ
അവളെ മയക്കിയെടുത്തേരേ
മാന്മിഴി മണവാട്ടി വരണുണ്ടേ
പിടമയിൽ മണിയറേൽ കേറണുണ്ടേ
മാന്മിഴി മണവാട്ടി വരണുണ്ടേ
പിടമയിൽ മണിയറേൽ കേറണുണ്ടേ
അകത്തേയ്ക്കു കയറി നീ
കിളിവാതിലടച്ചിട്ട്
അകത്തേയ്ക്കു കയറി നീ
കിളിവാതിലടച്ചിട്ട്
അവനെ കറക്കിയെടുത്തേരേ പിന്നെ
നിങ്ങൾ മനം പോലെ രസിച്ചേരേ
തന്നനാനാ താനിനാനാ
തന്നനാനാ താനിനാനാ
താനിന താനിനനാ ... താനിന താനിനനാ