കാർമുകിലലയിൽ

കാർമുകിലലയിൽ നിറമൗനം തേങ്ങി..
ഈ പെരുവഴിയിൽ നിഴലോളം നീന്തി..
കാണാതെ കേൾക്കാതെ ദൂരെയായ്  
എരിയും ഒരു വേനൽ പൂവായ് സൂര്യൻ
പാതിരകൾ വരവായി...

ഉടയും ഒരു മൺപാത്രമായി
ഇരുളലയിൽ വീണു ...
ഒഴുകി മറഞ്ഞു കണ്മുന്നിലൂടെ
ഓരോ സ്വപ്നം ദൂരെ...

പുകയും ഒരു പഴമൺ കുഴമ്പിൽ
ചുടു കണ്ണുനീർ വീഴ്ത്തി ...
പണിയുവതാരെ ജന്മങ്ങളെ.. ഈ
നോവിൻ തീയിൽ നീറ്റി

കാർമുകിലലയിൽ നിറമൗനം തേങ്ങി..
ഈ പെരുവഴിയിൽ നിഴലോളം നീന്തി
കാണാതെ കേൾക്കാതെ ദൂരെയായ്  
എരിയും ഒരു വേനൽ പൂവായ് സൂര്യൻ
പാതിരകൾ വരവായി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karmukilalayil

Additional Info

Year: 
2018

അനുബന്ധവർത്തമാനം