സിന്ധൂ ഐ ലവ് യൂ സിന്ധൂ

സിന്ധൂ ഐ ലവ് യൂ സിന്ധൂ (2)
സിന്ധൂ പ്രിയ സ്വപ്ന മഞ്ജരി ചൂടി എന്നിൽ
കതിരിടും കവിത പോൽ നീ
സിന്ധൂ പ്രിയ സ്വപ്ന മഞ്ജരി ചൂടി എന്നിൽ
കതിരിടും കവിത പോൽ നീ
മാലാ‍ഖയായ് വാ ശ്രീലേഖയായി വാ
മാലാ‍ഖയായ് വാ ശ്രീലേഖയായി വാ

മാനഞ്ചും പൂമിഴിയിൽ ഒരു നവ മാകന്ദ പൂവമ്പുമായ്
സിന്ധൂ പ്രിയ സ്വപ്ന മഞ്ജരി ചൂടി എന്നിൽ
കതിരിടും കവിത പോൽ നീ
മാലാ‍ഖയായ് വാ ശ്രീലേഖയായി വാ
മാലാ‍ഖയായ് വാ ശ്രീലേഖയായി വാ

മാനഞ്ചും പൂമിഴിയിൽ ഒരു നവ മാകന്ദ പൂവമ്പുമായ്
സിന്ധൂ..

മദന ലിപിയിൽ സ്വരമെഴുതും ഗാനം ഗാനം
മനസ്സു നിറയെ അവൾ ചൊരിയും താനം താനം
മദന ലിപിയിൽ സ്വരമെഴുതും ഗാനം ഗാനം
മനസ്സു നിറയെ അവൾ ചൊരിയും താനം താനം

കണ്ണേ കൺകേളീ കാവ്യ മാരാളി (2)
കണ്ണിന്നു കർപ്പൂരം നീയല്ലോ
തങ്കം നിന്നെ കണ്ടു തിങ്കൾ നാണിച്ചല്ലോ
സിന്ധൂ പ്രിയ സ്വപ്ന മഞ്ജരി ചൂടി എന്നിൽ
കതിരിടും കവിത പോൽ നീ
സിന്ധൂ

കുസുമ സുഷമ ഉപമ തിരയും രൂപം രൂപം
കവന നടന ലലന അണിയും ഭാവം ഭാവം
കുസുമ സുഷമ ഉപമ തിരയും രൂപം രൂപം
കവന നടന ലലന അണിയും ഭാവം ഭാവം
ഓമൽ പൂമെയ്യിൽ ഒഴുകും പൂന്തെന്നൽ(2)
ഒരു നാളിൽ ഞാനായി തീർന്നെങ്കിൽ
ഓളം തല്ലും മോഹം താളം തുള്ളും ദാഹം
സിന്ധൂ പ്രിയ സ്വപ്ന മഞ്ജരി ചൂടി എന്നിൽ
കതിരിടും കവിത പോൽ നീ
സിന്ധൂ പ്രിയ സ്വപ്ന മഞ്ജരി ചൂടി എന്നിൽ
കതിരിടും കവിത പോൽ നീ
മാലാ‍ഖയായ് വാ ശ്രീലേഖയായി വാ
മാലാ‍ഖയായ് വാ ശ്രീലേഖയായി വാ
മാനഞ്ചും പൂമിഴിയിൽ ഒരു നവ മാകന്ദ പൂവമ്പുമായ്
സിന്ധൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Sindhu Priya Swapna

Additional Info

അനുബന്ധവർത്തമാനം