ഹേമന്തഗീതം സാനന്ദം മൂളും
ഹേമന്തഗീതം സാനന്ദം മൂളും
മൂവന്തിപ്പെണ്ണെന്‍ രോമാഞ്ചമല്ലേ
മാറില്‍ മഞ്ഞിന്‍ മുത്തും ചാര്‍ത്തി
മന്ദസ്മേരപ്പൂക്കള്‍ ചൂടൂ..
സീമന്തമെന്നും സിന്ദൂരരാഗം
സ്നേഹപരാഗം തേടിയിരുന്നു
എന്നില്‍ പാടും പെണ്ണില്‍ വീണപ്പെണ്ണില്‍
നിന്റെ വിരല്‍ പാകൂ...
കനവിൽ കാവ്യമെഴുതും.. നിൻ
നിനവിൽ കുളിരു തിരളും..(2)
ചുരുൾമുടിയിൽ കുറുമൊഴികൾ പകരുമീ
സുഗന്ധം - പൂക്കുമ്പോള്‍
ഹൃദന്തം - പ്രേമത്തിന്‍
മരന്ദം - ചിന്തുമ്പോള്‍
അലിയും - ഞാന്‍ നിന്നില്‍....
സീമന്തമെന്നും സിന്ദൂരരാഗം
സ്നേഹപരാഗം തേടിയിരുന്നു
മാറില്‍ മഞ്ഞിന്‍ മുത്തും ചാര്‍ത്തി
മന്ദസ്മേരപ്പൂക്കള്‍ ചൂടൂ...
പുളകം പൂത്തു വിരിയും.. നിന്‍
പുളിനം തേടിയണയും (2)
രതിയിതളില്‍ ശ്രുതിമണികള്‍ ചൊരിയുമീ
ചരണം - പാടുമ്പോള്‍
രമണന്‍ - ശൃംഗാര
നടനം - ആടുമ്പോള്‍
അണിയും - ഞാന്‍ നിന്നെ ...
ഹേമന്തഗീതം സാനന്ദം മൂളും
മൂവന്തിപ്പെണ്ണെന്‍ രോമാഞ്ചമല്ലേ
മാറില്‍ മഞ്ഞിന്‍ മുത്തും ചാര്‍ത്തി
മന്ദസ്മേരപ്പൂക്കള്‍ ചൂടൂ..