ശിലയില്‍ നിന്നൊരു സംഗീതം

ശിലയിൽ നിന്നൊരു സംഗീതം
ഇരുളില്‍ നിന്നൊരു തിരിനാളം (2)
ഈ മരുഭൂമിയിലിഴയും മര്‍ത്ത്യന്‍
കാണാന്‍ വൈകിയ തണലോരം
തണലോരം (ശിലയില്...)

ചിറകില്ലാത്തൊരു കിളിയുടെ ദുഃഖം
അറിയുവതെന്തിന്നാകാശം (2)
ഇതളുകൊഴിഞ്ഞൊരു മലരിന്നഴലില്‍
അലിയുവതെന്തിന്നാരാമം
ജീവിതമേ നിന്‍ സത്യം
കണ്ടവരാരീ മണ്ണില്‍ (ശിലയില്..)

ഒഴിവില്ലാതെ ഒരേ പഥത്തില്‍
തിരിയുകയല്ലോ ഭൂഗോളം (2)
പുലരികള്‍‌പോലെ രജനികള്‍പോലെ
പുലരുകയല്ലോ പല ജന്മം
ജീവിതമേ നിന്‍ സത്യം
കണ്ടവരാരീ മണ്ണില്‍ (ശിലയില്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Silayil ninnoru sangeetham