ഒരു നേരം കഞ്ഞിയ്ക്ക്
ഓഹോഹോ....
ഒരു നേരം കഞ്ഞിയ്ക്കു വകനേടിയാൽ
തിരുവോണമാണല്ലോ ഞങ്ങൾക്കെല്ലാം തണലോരം തലചായ്ക്കാൻ ഇടമുണ്ടെങ്കിൽ
മണിമേടയാണത് ഞങ്ങൾക്കെങ്ങും
പെരുവഴിപോക്കർ ഞങ്ങൾക്ക് സ്വന്തം
അരവയറായാലും പരമാനന്ദം
നേരായ മാർഗ്ഗത്തിൽ നോക്കുന്ന ഞങ്ങളോ
ആരോടും തോൽക്കുന്ന വർഗ്ഗമല്ല
കാക്ക പിടിക്കേണ്ട കാലുവാരീടേണ്ട
കാലുമാറ്റം കൊണ്ടു കാര്യം നടത്തേണ്ട
(ഒരു നേരം...)
ചക്രം ചവിട്ടുന്നു ഞങ്ങളെന്നും
കാലചക്രത്തിനൊപ്പം തളർന്നിടാതെ
ആകാശക്കോട്ടകൾ കെട്ടുകില്ല
ആകാത്ത മോഹങ്ങളൊന്നുമില്ല
മന്ത്രിക്കസ്സേരകൾ ആക്കം പിടിക്കുമ്പോൾ
തഞ്ചത്തിൽ ചാക്കിടാൻ നിന്നു കറങ്ങില്ല
(ഒരു നേരം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Oru neram kanjikku
Additional Info
Year:
1983
ഗാനശാഖ: