ദൂരെ മാഞ്ഞുവോ
ഉം ..ആ ...
ദൂരെ മാഞ്ഞുവോ പകലിന്റെ ദീപമേ
ഇരുളുകയാണിവിടം നീറി നെഞ്ചകം
ജീവിതം അതീവിധം
കണ്ണീരിലാഴ്ത്തുവതാരോ
ഉള്ളിലെ കനൽ മീതെ മേഘമേ തരുമോ മഴ
കുളിർ മഴ മഴ....
ദൂരെ മാഞ്ഞുവോ പകലിന്റെ ദീപമേ
ചിലരോടു മാത്രമായ് കനിവുള്ളോരീശ്വരൻ
ചിലരെ ഒരുക്കിടും ചിരിയോടെ മണ്ണിൻ ഭാഗമായ്
വയറു തരിപോലും നിറയാതെ
കണ്ണുനീർ തോരാതെ പകലും ഇരവും തനിയെ അലയാൻ
എന്തേ കുറിച്ചു വിധി....
ദൂരെ മാഞ്ഞുവോ പകലിന്റെ ദീപമേ
വയറിന്റെ തീ കെടാൻ അലയുന്ന നേരവും
അടരാട്ടമെന്തിനോ ഞൊടി മാത്രമുള്ളൊരു യാത്രയിൽ
ഒടുവിലൊരുപോലെ നാമെല്ലാം
അടിയുവതൊരേ മണ്ണിൽ
കലിതൻ കനലും കരളിൽ കരുതി
ചൂടാൻ മറന്നോ ചിരി...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Doore Manjuvo
Additional Info
Year:
2018
ഗാനശാഖ: