കുമ്മാട്ടി കൂട്ടവും

കുമ്മാട്ടിക്കൂട്ടവും വർണ്ണക്കുടമാറ്റവും
അഴകരുളും നാടേതെടി..
അഴകരുളും നാടേതെടി..
കൃഷ്ണാട്ടം നിത്യവും ആടുന്നോരമ്പലം
നിറവരുളും നടേതെടി
നിറവരുളും നടേതെടി
ശിവപുരിയാം തൃശൂരിലെ തനിമകൾ നീ പാടുമോ
വടക്കുംനാഥന്റെ ഗോപുരമച്ചിലെ
കുറുകും അമ്പലപ്രാവേ.....
കുമ്മാട്ടിക്കൂട്ടവും വർണ്ണക്കുടമാറ്റവും
അഴകരുളും നാടേതെടി..
അഴകരുളും നാടേതെടി..

പേഴാറിൻ കരയിലെ ചെറുതുരുത്തിയിൽ  
ചേലേറും കഥകളി നൃത്തകലകളും
ശക്തന്റെ ചരിതവും പൈതൃകങ്ങളും  
കേച്ചേരി പുഴയിലെ പാട്ടിനലകളും
നാട്ടറിവിൻ നന്മകളും ഗ്രാമീണതയും
നാലകവും ഇല്ലങ്ങളും വയലേലകളും
വേദജപം കേട്ടുണരും പുലർവേളകളും  
സൗഹൃദങ്ങൾ പൂത്തുലയും നിറസന്ധ്യകളും...
വേലങ്ങൻ കുന്നിന്റെ ഉച്ചിയിൽ
കുങ്കുമ പൊൻതിരി വയ്ക്കുന്ന സൂര്യൻ  

കുമ്മാട്ടിക്കൂട്ടവും വർണ്ണക്കുടമാറ്റവും
അഴകരുളും നാടേതെടി..
അഴകരുളും നാടേതെടി..

മാലാഖ പെരുന്നാളിന് ഒല്ലൂരെത്തണം  
മച്ചാട് വേലയും ചെന്നു കാണണം
ഉത്രാളിക്കാവിലും ചേലക്കരയിലും
ആറാട്ടുപുഴയിലും ഒത്തുകൂടണം
മേടത്തിലെ പൂരത്തിന് നഗരം നിറയേ
താളത്തിലും മേളത്തിലും പുളകം വിരിയും
ആമ്പല്ലൂരും ചൊവ്വല്ലൂരും കൊടുങ്ങല്ലൂരും  
കോടന്നൂരും കിള്ളന്നൂരും ഗുരുവായൂരും
പേരിന്റെ അറ്റത്ത് ഊരെന്ന് കൂട്ടിടും
ഒത്തിരിയൂരുള്ളോരൂര് ....

കുമ്മാട്ടിക്കൂട്ടവും വർണ്ണക്കുടമാറ്റവും
അഴകരുളും നാടേതെടി..
അഴകരുളും നാടേതെടി..
കൃഷ്ണാട്ടം നിത്യവും ആടുന്നോരമ്പലം
നിറവരുളും നടേതെടി
നിറവരുളും നടേതെടി
ശിവപുരിയാം തൃശൂരിലെ തനിമകൾ നീ പാടുമോ
വടക്കുംനാഥന്റെ ഗോപുരമച്ചിലെ
കുറുകും അമ്പലപ്രാവേ.....
കുമ്മാട്ടിക്കൂട്ടവും വർണ്ണക്കുടമാറ്റവും
അഴകരുളും നാടേതെടി..
അഴകരുളും നാടേതെടി..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kummatti koottavum

Additional Info

Year: 
2018

അനുബന്ധവർത്തമാനം