വെള്ളിത്തേരിൽ തുള്ളിത്തുള്ളി

വെള്ളിത്തേരിൽ തുള്ളിത്തുള്ളി
കൊഞ്ചിക്കൊഞ്ചി നെഞ്ചം കൊഞ്ചി
കണ്ണിൻ കണ്ണിൻ മുന്നിൽ ഇന്നു പോരൂ നീ
എന്നിൽ നിന്നിൽ രാഗം പൂകാം പോരൂ നീ
(വെള്ളിത്തേരിൽ..)

കുഞ്ഞുകാറ്റിൽ നീരാടി ചൈത്രം വന്നു
പൊന്നിൻ പൂ ചൂടി നീയും വന്നു
കുളിർന്ന കരളിലൂറും മോഹംപോൽ
വിരിഞ്ഞ മലരിലേറും ദാഹംപോൽ
വെള്ളിത്തേരിൽ തുള്ളിത്തുള്ളി
കൊഞ്ചിക്കൊഞ്ചി നെഞ്ചം കൊഞ്ചി

കള്ളക്കണ്ണിൽ പൂക്കുന്ന സ്വപ്നം വന്നു
മുന്നിൽ തേനൂറും നീയും വന്നു
വസന്തം തൊടുത്തുവിട്ട കാറ്റേപോൽ
സുഗന്ധം നിറച്ചുവിട്ട പൂവേപോൽ
(വെള്ളിത്തേരിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vellitheril thullithulli