വസന്തമെന്ന സുന്ദരിപ്പെണ്ണിന്

വസന്തമെന്ന സുന്ദരിപ്പെണ്ണിന്
വാര്‍ദ്ധക്യമടുത്തിട്ടും യൗവ്വനം
വാര്‍ദ്ധക്യമടുത്തിട്ടും യൗവ്വനം
(വസന്തമെന്ന...)

പൂവായ പൂവെല്ലാം ചൂടിക്കഴിഞ്ഞപ്പോള്‍
ഇലയെല്ലാം പൂവാക്കി മാറ്റിയവള്‍
എതു നിറത്തിലും എതു തരത്തിലും
ഇവള്‍ക്കൊരുങ്ങാന്‍ ആടയുണ്ട്
ഇവള്‍ക്കൊരുങ്ങാന്‍ ആടയുണ്ട്
(വസന്തമെന്ന...)

അണിഞ്ഞൊരുങ്ങാന്‍ മിടുക്കിയാമിവള്‍
കണ്ണാടി കണ്ടെന്നാല്‍ നോക്കി നില്‍ക്കും
ദീര്‍ഘ ഉറക്കവും ഇടക്കാല മയക്കവും
എന്താവോ പെണ്ണിന്നൊരാലസ്യത
എന്താവോ പെണ്ണിന്നൊരാലസ്യത
(വസന്തമെന്ന...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasanthamenna

Additional Info

Year: 
1982

അനുബന്ധവർത്തമാനം