ശ്രീകോവില്‍ തുറക്കൂ

ശ്രീകോവില്‍ തുറക്കൂ കലയുടെ
ശ്രീകോവില്‍ തുറക്കൂ
മാനവ പ്രതിഭാസമാം പൂജാരികളേ
അശ്വരഥം തെളിക്കൂ
അശ്വരഥം തെളിക്കൂ - കലയുടെ
വര്‍ണ്ണരഥം തെളിക്കൂ

പ്രപഞ്ചവേദിയില്‍ ഉയർന്നു നില്‍ക്കും
പ്രഗൽഭ ശില്പികളേ
ഋതുക്കള്‍തോറും അവയില്‍ വിടരും
ആത്മാനുഭൂതികളേ അവരുടെ
ആത്മാനുഭൂതികളേ
തെളിക്കൂ...തെളിക്കൂ
വര്‍ണ്ണരഥം തെളിക്കൂ

ഒരു ഗാനത്തിന്‍ ലഹരിയിലൊഴുകും
മനോഹരാംഗികളേ
ആ ഗാനത്തില്‍ പുളകംകൊള്ളും
വിശാല നിര്‍വൃതിയേ അവരുടെ
വിശാല നിര്‍വൃതിയേ
പ്രപഞ്ചഗോപുര വാതിലില്‍ നില്‍ക്കും
പ്രഭാതസന്ധ്യകളേ
മാദകമുതിരും മല്ലീശരന്റെ
ആയുധശാലകളേ
തെളിക്കൂ...തെളിക്കൂ
വര്‍ണ്ണരഥം തെളിക്കൂ

അനുഭൂതികളുടെ തെരുവീഥികളില്‍
നിന്‍ രഥം ഓടട്ടേ
നിന്‍ വരവേല്‍ക്കാന്‍ ആയിരമായിരം
ആ‍രാധകര്‍ നില്‍പ്പൂ
തെളിക്കൂ...തെളിക്കൂ
വര്‍ണ്ണരഥം തെളിക്കൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sreekovil thurakkoo

Additional Info

Year: 
1982

അനുബന്ധവർത്തമാനം