നീലാംബരത്തിലെ

പപ്പരപ്പപ്പാപ്പാ...

നീലാംബരത്തിലെ
പൊന്നമ്പലത്തിലൊരു
ശാരികപ്പക്ഷിയുണ്ടായിരുന്നു
ചെല്ലച്ചിറക് മുളയ്ക്കും മുന്‍പവള്‍ക്ക്
തുള്ളിപ്പറക്കാന്‍ തിടുക്കമായി
ബന്ധം മറന്നവള്‍ പുറത്തുചാടി
നീലാംബരത്തിലെ
പൊന്നമ്പലത്തിലൊരു
ശാരികപ്പക്ഷിയുണ്ടായിരുന്നു

എരിവെയിലിന്‍ കെടുതികളില്‍
പൊന്നിന്‍ ചിറകോടെ അവള്‍
പേരാലിന്‍ താഴത്ത് തളര്‍ന്നുറങ്ങി
അരികിലൊരു പടുകിണറിന്‍
കളിമണ്‍ പടവിന്മേല്‍
ഹൃദയത്തിന്‍ ജീവജലദാഹം കൈനീട്ടി
താനേ കിളിമകള്‍ കിണറിലെ കെണിയില്‍പ്പെട്ടല്ലോ
കിളിമകള്‍ കിണറിലെ
കെണിയില്‍പ്പെട്ടല്ലോ
നീലാംബരത്തിലെ
പൊന്നമ്പലത്തിലൊരു
ശാരികപ്പക്ഷിയുണ്ടായിരുന്നു

ഓ.....തെയ്യാരേ.....
കരയിലവൾ കഴിയുമ്പോൾ
കൈകൊട്ടിക്കളിയാക്കി
കിളികളുടെ തിരുസഭയില്‍
നിന്നവളെ ഒഴിവാക്കി
ഒരുതെറ്റിന്‍ വനവേടന്‍
ഉരുവാക്കിയ മുള്‍വലയില്‍
ഒരുനാളും മോചിക്കാന്‍
വഴിയില്ലാതവള്‍ കേണു
പാവം കിളിമകള്‍ ഒരു കടല്‍
ചുഴിയില്‍പ്പെട്ടല്ലോ
കിളിമകള്‍ ഒരു കടല്‍
ചുഴിയില്‍പ്പെട്ടല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelambarathile

Additional Info

Year: 
1982

അനുബന്ധവർത്തമാനം