ആയിരത്തിരി പൂക്കും

ആയിരത്തിരി പൂക്കും സ്വര്‍ണ്ണവിളക്കുമായ്
ആരാധനയ്ക്കു ഞാന്‍ വന്നു
അഞ്ജനശിലയിലേ അനശ്വര വിഗ്രഹമേ
അന്തരംഗ വാതില്‍ ഞാന്‍ തുറന്നു
വരൂ വരൂ വരൂ...

അകലത്തു നിന്നു നിന്നെ കണ്ടവരെല്ലാം
ജ്വാലാമുഖിയെന്നു നിനച്ചു
അകലത്തു നിന്നു നിന്നെ കണ്ടവരെല്ലാം
ജ്വാലാമുഖിയെന്നു നിനച്ചു
അരികത്തു വന്നു ഞാന്‍
അനുപമ സ്വപ്നമേ
നിന്‍ ഹൃദയ സൗരഭ്യം ഏല്‍ക്കേ
അസുലഭ കുസുമമെന്നറിഞ്ഞു
അസുലഭ കുസുമമെന്നറിഞ്ഞു
ആയിരത്തിരി പൂക്കും സ്വര്‍ണ്ണവിളക്കുമായ്
ആരാധനയ്ക്കു ഞാന്‍ വന്നു - വന്നൂ

കരളെരിയുമ്പോഴും സ്നേഹം പകര്‍ന്നു നീ
ജ്യോതിര്‍മയ രശ്മി പടര്‍ത്തി
കരളെരിയുമ്പോഴും സ്നേഹം പകര്‍ന്നു നീ
ജ്യോതിര്‍മയ രശ്മി പടര്‍ത്തി
സ്വര്‍ഗ്ഗ വിശുദ്ധിതന്‍
അനവദ്യ ശില്പമേ
നിന്‍ വിമല സൗന്ദര്യം കാണ്‍കേ
സ്വയംവര വധുവായ് ക്ഷണിച്ചു
സ്വയംവര വധുവായ് ക്ഷണിച്ചു
ആയിരത്തിരി പൂക്കും സ്വര്‍ണ്ണവിളക്കുമായ്
ആരാധനയ്ക്കു ഞാന്‍ വന്നു - വന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aayirathiri pookkum

Additional Info

Year: 
1982

അനുബന്ധവർത്തമാനം