നിൻ മിഴിയിൽ

..

നിൻ മിഴിയിൽ തേൻ മൊഴിയിൽ അനുരാഗ സാഗരം (1)
നിൻ വിരലിൽ നിൻ ചൊടിയിൽ കുളിരുന്ന തേനലാ 
കടമിഴിയാകുമീ കടവിലണഞ്ഞു ഞാൻ 
കനവിലൊരായിരം കവിതകളേകി നീ 
ഇനിയെന്നുമെൻ ജീവനിൽ ആവണി പൊൻതിളക്കം 
(നിൻ മിഴിയിൽ തേൻ മൊഴിയിൽ)

മാറിൽ മയങ്ങിയ നേരം.. നന്തുണി മീട്ടുന്ന പോലെ 
എൻവിരൽ തുമ്പു നിൻ മെയ്യിലുണർത്തീ ഏതോ പാട്ടിന്റെ ഈണം 
ഉള്ളിൽ ഉണർന്നൊരു മോഹം.. എന്നെ വിളിച്ചൊരു നേരം 
അമ്പിളിത്തെല്ലിന്റെ  മൺവിളക്കൂതി ഞാൻ നിന്നെ തേടിയിരുന്നൂ 
കൂടെ പോരൂ കനവായ് നീ..എന്തേ  ഇനിയും ഈ നാണം  
ഈറൻ നിലാവിതാ രാഗാർദ്രമായ് ..കാകളി മൂളുന്നു സ്നേഹാർദ്രമായ് 
ആ ഹാ ഹാ ഹാ ...ഓ ഹോ ഹോ..ഹോ...ഹ്മ്മ് ഹ്മ്മ്..ഹ്മ്മ്.
(നിൻ മിഴിയിൽ തേൻ മൊഴിയിൽ)

ചാരേ വരുന്നൊരു നേരം...കോരിത്തരിക്കുമെന്നുള്ളിൽ 
പുഞ്ചിരി പാൽക്കുടം തൂവി തുളുമ്പുന്ന തേന്മഴയായ് നീ പെയ്‌തു 
കുഞ്ഞിളം തെന്നലായ് മാറാൻ ഗന്ധർവ്വയാമത്തിലെന്നും 
നിന്നരയാമരയാലിൻ തളിരില തുഞ്ചത്തൊരൂഞ്ഞാല് കെട്ടാം 
അലിയാം അറിയാം ഈ മൗനം....പടരാം പകരാം കാതോരം 
വാനിൽ പറന്നിടാം വെൺമേഘമായ് തീരങ്ങൾ തേടിടാം കുഞ്ഞോളമായ് 
ആ ഹാ ഹാ ഹാ ...ഓ ഹോ ഹോ..ഹോ...ഹ്മ്മ് ഹ്മ്മ്..ഹ്മ്മ്.
(നിൻ മിഴിയിൽ തേൻ മൊഴിയിൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nin mizhiyil