ഒരു കൊച്ചു കുമ്പിളാണെന്നാകിലും

ഒരു കൊച്ചു കുമ്പിളാണെന്നാകിലും 
അതിലൊരു സാഗരം നിറച്ചേകിടാം ഞാൻ.. 
ഒരു കോടി ജന്മത്തിൻ സ്‌നേഹമെല്ലാം 
നിനക്കൊരു ജന്മം കൊണ്ടുഞാൻ തന്നു തീർക്കാം.. 
സ്വപ്‌നങ്ങൾ.. സ്വപ്‌നങ്ങൾ തേടി പറന്നുയരാൻ  
എന്റെ പ്രാർത്ഥന കൊണ്ടു ഞാൻ ചിറകുനൽകാം 
എവിടെയിരുന്നാലും ആകുവോളം 
എന്റെ മനസുകൊണ്ടെപ്പോഴും അരികെ നിൽക്കാം 
എന്റെ മനസുകൊണ്ടെപ്പോഴും.. നിന്നരികെ നിൽക്കാം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru kochu kumbilanennakilum