ദേഹമാകെ തുടിക്കുന്നേ
ദേഹമാകെ തുടിക്കുന്നേ തേള്‍ കടിക്കുന്നേ
നീമുകര്‍ന്നു തുടുക്കുമ്പോള്‍ എന്നിലിക്കിളി
എന്തോ നെഞ്ചില്‍ ഉള്‍പ്പനി
കാമനമ്പു തൊടുക്കുമ്പോള്‍ ആഹാഹാഹാ
കാമനമ്പു തൊടുക്കുമ്പോള്‍ പെണ്ണിനിക്കിളി
അയ്യോ നിന്റെ മെയ്യില്‍ പുൽകുമ്പോൾ
മദനഭൈരവി വയസ്സില്‍ മധുരപഞ്ചമി
മെയ്യാകെ മെയ്യാകെ പൊങ്ങുന്നു ശൃംഗാരം
ഈനാളില്‍ ഈ വയസ്സില്‍ മാരന്റെ കൈവേല
ഓ ഈസംഗ രാഗശാല പ്രേമത്തിന്‍ ലീല
നീ ദാഹത്തിരമാല ഞാന്‍ മോഹനിറമാല
എന്‍ ദേവനീലീല താരുണ്യ പൂഞ്ചോല
എന്‍ ചുണ്ടിലോ നീ നല്‍കും ചുംബനത്തിന്‍ പൂമാല
നീയേകും ചൂടില്‍ നാഡി പൂക്കണ വേള
എന്‍ നാണം പൂക്കുമ്പോള്‍ മന്ദാരപ്പൂമേള
ഹേ ഹാ തന്തന തന്തന താനിത്തന്താന
(ദേഹമാകെ..)
നീ മന്ദം നടക്കുമ്പോള്‍ തരിമണ്ണില്‍ രോമാഞ്ചം
എന്‍ മുന്നില്‍ നീവരുന്ന കണ്ടെന്നാല്‍ ആനന്ദം
ആ ആക്കണ്ണില്‍ ഈക്കണ്ണില്‍ കാമന്റെ പൂത്താലം
ഈ മാറില്‍ നീ വാരിപ്പുല്‍കുമ്പോള്‍ ആവേശം
വാനത്തെ മഴവില്ലായ് നിന്‍ വയസ്സു പൊങ്ങുന്നു
ഞാന്‍ നിന്റെ മലരൂഞ്ഞാല്‍ മടിനീളെ താലോലം
ഏ ഈ നെഞ്ചില്‍ നീ നാളെ തില്ലാന ആലോലം
യുഗമോളം ഈ പ്രണയം പടര്‍ന്നേറി പൂക്കേണം
ഹേ ഹോ തന്തന തന്തന താനിത്തന്താന
കാമനമ്പു തൊടുക്കുമ്പോള്‍ പെണ്ണിനിക്കിളി
അയ്യോ നിന്റെ മെയ്യില്‍ പുൽകുമ്പോള്‍ മദനഭൈരവി വയസ്സില്‍ മധുരപഞ്ചമി
ദേഹമാകെ തുടിക്കുന്നേ തേള്‍ കടിക്കുന്നേ
നീമുകര്‍ന്നു തുടുക്കുമ്പോള്‍ എന്നിലിക്കിളി
എന്തോ നെഞ്ചില്‍ ഉള്‍പ്പനി