ഹതാശ നീ കോകില
ആ....ഉം...
ഹതാശ നീ കോകില
കരാളിനി ഈ നിശ
ഉൾത്താരിലെന്റെ ശോകാർദ്രധാര
പാടുന്നു കണ്ണീരിൽ പാട്ടായ്
ഹതാശ നീ കോകില
കരാളിനി ഈ നിശാ
"പല്ലവിക്കു പ്രതിപാദം വ്രണിതവാണികൾ
രാഗം ഓരോന്നിലൈശ്വര്യനാദമിങ്ങനെ"
കരൾവീണമേ അനുരാഗമായ്
തലചായ്ച്ചു നിവരുന്നു എൻ ദേവത
തിരിയായി കതിരായി
എരിയുന്നതീ അഗ്നിജ്വാല
എൻ രാഗമേ വിരിയുന്നു നീ
മനസ്സിന്റെ മണിമഞ്ജുമധുവല്ലിയിൽ
ആ മലരും വാസനയും
ഇടനെഞ്ചിൽ ഇതൾ വാടി വീണു
വിധി തീർത്ത ഖേദം എൻ പ്രേമഗീതം
ഹതാശ നീ കോകില
കരാളിനി ഈ നിശാ
"എന്റെ പാട്ടിലുള്ള ദുഃഖവാർത്ത കേട്ടാൽ ചിരി കണ്ണീരായ് ..എന്റെ മധുരസ്വപ്നം വെന്തെരിയും ചിതയിലെ ഭസ്മമായ് "
ആ ജീവനെൻ ഒളിദീപമായ് ക്ഷണനേരമൊരുകോടി ജന്മങ്ങൾപോൽ
വേദനയിൽ എന്നിലവൾ
അമൃതെന്നും പകരുന്ന ദേവി
ഇളവെയിലല എരിവേനല
അനുരാഗ നരവാഴ്വിൽ ഏകാകി ഞാൻ
പ്രണയത്തിലെ സ്മൃതിയെന്നിലെൻ
ചേതസ്സിലൊരു തീവ്ര മായ
ഇനി നെഞ്ചിൽ പാട്ടായ്
ഒരു വേണു പാഴായ്
ഹതാശ നീ കോകില
കരാളിനി ഈ നിശ
ഉൾത്താരിലെന്റെ ശോകാർദ്രധാര
പാടുന്നു കണ്ണീരിൻ പാട്ടായ്
ഹതാശ നീ കോകില
കരാളിനി ഈ നിശാ