ആയുസ്സിനും ആരോഗ്യ(F)

Year: 
1995
Chethu Paattukal
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ആയുസ്സിനും ആരോഗ്യസമ്പാദനത്തിനും 
പ്രസവസംരക്ഷണങ്ങൾക്കും ഒന്നുപോലെ
തെങ്ങുംപൂങ്കുല ലേഹ്യം തന്വീമണികൾക്കു ഭാഗ്യം 
പ്രകൃതിയുടെ ഒരു വികൃതി അല്ലാതെന്തു ചൊല്ലേണ്ടു...

തരുണ തരുണീനിരകൾ മെയ്യിൽ 
സരസസുന്ദരമാം 
തഴുകിടും സുകുമാരശീതള 
കേരമൃദുലേപം 
മിഴിയിൽ ഇളനീർ കുഴമ്പെഴുതാം 
കിഴവനിളനീർ കുടം നുണയാം 
പുലരിയിൽ പലഹാരമായി കള്ളപ്പമുണ്ടാക്കാം 
തെറ്റെന്തിനിതിനുള്ളു...

പകലുപണിചെയ്‌തൊരുവൻ അന്തി-
മയങ്ങിയെത്തുമ്പോൾ 
നുകരുവാൻ മധുപകരുമസുലഭ 
കേരനീരമൃതം 
ലഹരി അറിയാതുറങ്ങീടാൻ 
ലയനരസമൊന്നറിഞ്ഞീടാൻ 
ജനമനം പരിഹാരമാക്കും ജീവപാനീയം 
വറ്റാത്തൊരുറവല്ലോ...

Ayussinum [F]... | CHETHU PATTUKAL | Bichu Thirumala | Vidyadharan | Shabnam | 1995