കളിച്ചിരട്ടയിൽ

Year: 
1995
Kalichirattayil
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

കളിച്ചിരട്ടയിൽ പഴഞ്ഞി കോരിമാറ്റി 
കരിക്കുടുക്കയിൽ കറന്ന പാലുകാച്ചി 
ചിരകിവച്ച തേങ്ങയിട്ട ചുട്ടരച്ച ചട്ടിണി 
ചകിരിനാര് നെയ്തെടുത്ത കോപ്പയിൽ വിളമ്പടി 
കൊച്ചുകുട്ടത്തി എന്റെ കൊച്ചനിയത്തി 
അച്ഛനും ചെത്ത് കൊച്ചുമക്കളും ചെത്ത് 
ചെത്തടീ... ചെത്തടാ... 
ചെത്തോട് ചെത്ത് ചെത്ത് ചെത്ത് ചെത്ത്...

അയ്യോ വിശക്കണെന്റെ അമ്മോ...
തുള്ളി കഞ്ഞീം കറീം കൊണ്ട് തായോ...
പിള്ളേര് കൂവുന്നു ചേട്ടാ...
ഇന്ന് പിഞ്ഞാണിയല്ലാതെ വേറൊന്നുമില്ല 
തെങ്ങേന്നു വീണെന്റെ കാലൊടിഞ്ഞേപ്പിന്നെ 
തെണ്ടാനുമാകാത്ത പാടാണ് പെണ്ണെ...

എന്നും കരച്ചിലാണ് ചേട്ടാ...
കുഞ്ഞിനെന്നേ കരപ്പന്റെ ദീനം 
കള്ളിൽ മലർപ്പൊടീടെകൂടെ 
നുള്ളു മഞ്ഞൾപ്പൊടീംചേർത്ത് മോന്താൻ കൊടുത്തൊ 
നാലഞ്ചുനാൾകൊണ്ടു ദീനം ശമിച്ചിടും 
എന്നാടി നാടോടി വൈദ്യന്റെ ചൊല്ല്...

Kalichirattayil... | CHETHU PATTUKAL | Bichu Thirumala | Vidyadharan | Christopher & Maneesha | 1995