സുഖം ഇതു സുഖം രതിസുഖം
സുഖം ഇതു സുഖം രതിസുഖം
സുഖം ഇതു സുഖം
സുഖം രതിസുഖം
മധുചഷകം നിറയെ സുരലഹരിയായ്
മന്ദമൊരുങ്ങിയൊഴുകി വരുമിണകളേ
അധരമിവിടെ അധരം നുകരും
തരുണകരങ്ങൾ തഴുകി വരും നേരമിത്
സുഖം ഇതു സുഖം
സുഖം രതിസുഖം
മൗനത്തിൻ മുകുളമിനി ഗാനത്തിൽ
ഗാനത്തിൻ ശ്രുതികളിനി ദാഹത്തിൽ
ഉല്ലാസകല്ലോല സല്ലാപ സംഗീതമല്ലേ പകരുന്നതീ വേള
കൗമാരസ്വപ്നങ്ങൾ പൂക്കുന്ന കാലത്ത്
കണ്ണിനും കരളിലും വ്യാമോഹമല്ലോ
സുഖം ഇതു സുഖം
സുഖം രതിസുഖം
ആനന്ദം സുലഭമിത് രാഗാർദ്രം
രാഗാർദ്രം സമയമിതു പൂജാർഹം
മെയ്യോടു മെയ് ചേർന്നു
കൈയ്യോട് കൈ കോർത്ത്
മെല്ലെ പുണരുന്നതീ വേള
കൗമാരസ്വപ്നങ്ങൾ പൂക്കുന്ന കാലത്ത്
കണ്ണിനും കരളിലും വ്യാമോഹമല്ലോ
സുഖം ഇതു സുഖം രതിസുഖം
സുഖം ഇതു സുഖം
സുഖം രതിസുഖം
മധുചഷകം നിറയെ സുരലഹരിയായ്
മന്ദമൊരുങ്ങിയൊഴുകി വരുമിണകളേ
അധരമിവിടെ അധരം നുകരും
തരുണകരങ്ങൾ തഴുകി വരും നേരമിത്
സുഖം ഇതു സുഖം
സുഖം രതിസുഖം