മറയത്തൊളി കണ്ണാൽ

മറയത്തൊളി കണ്ണാൽ നോക്കി നിൽക്കാം നിന്നെ.. പെണ്ണേ
ഇരവും പകലും ഞാൻ കാത്തിരിക്കാം നിന്നെ.. പെണ്ണേ
ഈറൻ നിലാവിൽ.. തൂമഞ്ഞു പോലെ.. 
ഞാനെന്നതെല്ലാം.. നീയാകുമെങ്കിൽ.. 
മറയത്തൊളി കണ്ണാൽ നോക്കി നിൽക്കാം നിന്നെ.. പെണ്ണേ..

ചേർത്തുവെയ്ക്കാം ഞാൻ ചേർത്തുവെയ്ക്കാം പെണ്ണേ.. പെണ്ണേ
ചേർത്തുവെയ്ക്കാം ഞാൻ ചേർത്തുവെയ്ക്കാം നീയെന്റെ ജീവന്റെ സ്പന്ദമല്ലേ..
ഓരോരോ നാളും പോകുന്നു നീളേ വൈകുന്നതെന്തേ മാലാഖയാളേ.. 
നീയെന്റെയെങ്കിൽ എന്നുളിലാകെ ആനന്ദമേഘം തോരാതെപെയ്യും 
മറയത്തൊളി കണ്ണാൽ നോക്കി നിൽക്കാം നിന്നെ.. പെണ്ണേ..    

കൂടൊരുക്കാം ഞാൻ കൂടൊരുക്കാം നീയെന്നു കൂടുമെൻ രാക്കുയിലേ.. 
മാനത്തെ മായാ തൂമിന്നൽ പോലെ മായുന്നതെന്തേ മാലാഖയാളേ...
തേൻതുള്ളിപോലെ എൻ മൗനരാഗം കാതോരമായി മിണ്ടാതെ മിണ്ടാം  
മറയത്തൊളി കണ്ണാൽ നോക്കി നിൽക്കാം നിന്നെ.. പെണ്ണേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Marayatholi kannal