വേനലും വർഷവും

വേനലും വർഷവും ഹേമന്തവും 
വീണുമറഞ്ഞോരീ വീഥികളിൽ 
ഏതോ മഹായാനമായിരുന്നു 
ഏകാന്ത സഞ്ചാരമായിരുന്നു 
എന്റെ മെഴുതിരിയത്താഴങ്ങൾ  
എന്റെ മെഴുതിരിയത്താഴങ്ങൾ  
എന്റെ മെഴുതിരിയത്താഴങ്ങൾ  
എന്റെ മെഴുതിരിയത്താഴങ്ങൾ  

ആയിരം രാവിലെ ഓർമകളായ് 
പാഴില മൂടുമീ പാതകളിൽ 
എന്റെ നിഴൽ മാഞ്ഞു മാഞ്ഞുപോയി 
അന്തിവെളിച്ചവും മാഞ്ഞുപോയി 
ഇന്നീ ഘനീഭൂത ശോകരാവിൽ മെഴുതിരിയത്താഴങ്ങൾ  
എന്റെ മെഴുതിരിയത്താഴങ്ങൾ  
എന്റെ മെഴുതിരിയത്താഴങ്ങൾ  

ആരും വിളിക്കാത്ത പേരുപോലെ 
ആരും സ്മരിക്കാത്ത പൂവുപോലെ 
ഞാനുമീ തീരത്തു നിന്നിരുന്നു 
ആരോരുമോരാതെ നിന്നിരുന്നു
ഇന്നീ ഘനീഭൂത ശോകരാവിൽ മെഴുതിരിയത്താഴങ്ങൾ  
എന്റെ മെഴുതിരിയത്താഴങ്ങൾ  
എന്റെ മെഴുതിരിയത്താഴങ്ങൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Venalum varshavum