ജീവിത ദുഃഖങ്ങൾ

ജീവിത ദുഃഖങ്ങൾ നാഥന്റെ-
കാരുണ്യ സന്ദേശമാണല്ലോ...
ഈ പാനപാത്രത്തിൽ നിറയുന്ന 
കയ്‌പുനീർ ദാഹനീരാണല്ലോ...

ജീവിത ദുഃഖങ്ങൾ നാഥന്റെ-
കാരുണ്യ സന്ദേശമാണല്ലോ...
ഈ പാനപാത്രത്തിൽ നിറയുന്ന 
കയ്‌പുനീർ ദാഹനീരാണല്ലോ...

ഇല്ലാ... പരാതിയില്ലാ...
ഞങ്ങൾക്കില്ലാ.... പരാതിയില്ലാ...
വാഴത്തപ്പെടും ദേവനീതിയിൽ 
ഒരു നാളും പിഴവേതുമുണ്ടാകില്ലാ...

കടലോളമലിവുള്ള ദൈവമേ 
അവിടുത്തെ സ്നേഹമീ ജീവതാളം...
കർത്താവു ഞങ്ങളെ കൈവിടി-
ല്ലെന്നുള്ള വിശ്വാസമാത്മനാളം...

കടലോളമലിവുള്ള ദൈവമേ 
അവിടുത്തെ സ്നേഹമീ ജീവതാളം...
കർത്താവു ഞങ്ങളെ കൈവിടി-
ല്ലെന്നുള്ള വിശ്വാസമാത്മനാളം...

ഇല്ലാ... പരാതിയില്ലാ...
ഞങ്ങൾക്കില്ലാ.... പരാതിയില്ലാ...
വാഴത്തപ്പെടും ദേവനീതിയിൽ 
ഒരു നാളും പിഴവേതുമുണ്ടാകില്ലാ...

വേറൊരാൾ വീഴുത്തുന്ന കണ്ണീർ 
തുടയ്‌ക്കുവാൻ എന്റെ കൈ നീയുയർത്തീ...
ഏതിരുട്ടിന്റെയും കാടിനുമപ്പുറം
പുലരികൾ നീ വിടർത്തീ...

വേറൊരാൾ വീഴുത്തുന്ന കണ്ണീർ 
തുടയ്‌ക്കുവാൻ എന്റെ കൈ നീയുയർത്തീ...
ഏതിരുട്ടിന്റെയും കാടിനുമപ്പുറം
പുലരികൾ നീ വിടർത്തീ...

ഇല്ലാ... പരാതിയില്ലാ...
ഞങ്ങൾക്കില്ലാ.... പരാതിയില്ലാ...
വാഴത്തപ്പെടും ദേവനീതിയിൽ 
ഒരു നാളും പിഴവേതുമുണ്ടാകില്ലാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevith dughangal