കർത്താവേ നീയെന്നെ കൈവിടല്ലേ

കർത്താവേ നീയെന്നെ കൈവിടല്ലേ...
നീ നല്ല ഇടയനല്ലേ...
തെറ്റുകളെല്ലാം പൊറുക്കേണമേ...
നേർവഴി കാട്ടേണമേ...
എന്നും നേർവഴി കാട്ടേണമേ...

കർത്താവേ നീയെന്നെ കൈവിടല്ലേ...
നീ നല്ല ഇടയനല്ലേ...

എത്ര അപാരമാം സ്നേഹത്തിന്നത്ഭുതം
ഭൂമിയിൽ നീ രചിച്ചൂ...
എത്ര അപാരമാം സ്നേഹത്തിന്നൽഭുതം
ഭൂമിയിൽ നീ രചിച്ചൂ...
നിൻ വചനങ്ങളിൽ, ദൈവ മഹത്വത്തിൻ
ഇടിമിന്നൽ കൂടുവച്ചൂ...
ഞങ്ങൾ തൻ ജീവിത വഴികളിൽ തിരുമിഴി
ദീപങ്ങൾ പ്രഭ ചൊരിഞ്ഞൂ...
എന്നും തിരുമിഴി പ്രഭ ചൊരിഞ്ഞൂ...

കർത്താവേ നീയെന്നെ കൈവിടല്ലേ...
നീ നല്ല ഇടയനല്ലേ...

മണ്ണിതിൽ ദൈവത്തിൻ സാമ്രാജ്യം അന്നു നീ
വാഗ്‌ദ്ദാനം നൽകിയില്ലേ...
മണ്ണിതിൽ ദൈവത്തിൻ സാമ്രാജ്യമന്നു നീ
വാഗ്‌ദ്ദാനം നൽകിയില്ലേ...
പാപങ്ങൾ മുഴുവനും കഴുകുവാൻ നീയന്ന്
തിരുരക്തം ചിന്തിയില്ലേ...
ഞങ്ങൾ തൻ വിലയിഴാ ജീവിതമൊക്കെയും
പരിശുദ്ധമാക്കിയില്ലേ... 
ദേവൻ പരിശുദ്ധമാക്കിയില്ലേ... 

കർത്താവേ നീയെന്നെ കൈവിടല്ലേ...
നീ നല്ല ഇടയനല്ലേ...
തെറ്റുകളെല്ലാം പൊറുക്കേണമേ...
നേർവഴി കാട്ടേണമേ...
എന്നും നേർവഴി കാട്ടേണമേ...

കർത്താവേ നീയെന്നെ കൈവിടല്ലേ...
നീ നല്ല ഇടയനല്ലേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karthave

Additional Info

Year: 
2018

അനുബന്ധവർത്തമാനം