കരങ്ങള്‍ കോര്‍ത്തുപിടിക്കുക നാം

കരങ്ങള്‍ കോര്‍ത്തുപിടിക്കുക നാം
ഈ കരയുടെ ശക്തികളാവുക നാം
പുതിയ പ്രഭാതം വിടരുംവരെയും
കരളിലെ രക്തം നല്‍കുക നാം
കരങ്ങള്‍ കോര്‍ത്തുപിടിക്കുക നാം
ഈ കരയുടെ ശക്തികളാവുക നാം

വളകള്‍ കിലുങ്ങും കൈകള്‍
കവിതകള്‍ ഉണരും കൈകള്‍
ഇവിടെ പണ്ടും തേരുതെളിച്ചു
ഇവിടെ പണ്ടും പടകള്‍ നയിച്ചു
ആ കൈ ഈ കൈ ഉയരട്ടെ
ആയിരം പൂവുകള്‍ വിരിയട്ടെ
കരങ്ങള്‍ കോര്‍ത്തുപിടിക്കുക നാം
ഈ കരയുടെ ശക്തികളാവുക നാം

ശിലകൾ ഉടയ്ക്കും കൈകള്‍
കഥകള്‍ തിരുത്തും കൈകള്‍
ഇവിടെ പലനാള്‍ കൊടികളുയര്‍ത്തി
ഇവിടെ പലനാള്‍ ഉടവാള്‍ വീശി
ആ കൈ ഈ കൈ ഉയരട്ടെ
ആയിരം ചിന്തകള്‍ ചേരട്ടെ

കരങ്ങള്‍ കോര്‍ത്തുപിടിക്കുക നാം
ഈ കരയുടെ ശക്തികളാവുക നാം
പുതിയ പ്രഭാതം വിടരുംവരെയും
കരളിലെ രക്തം നല്‍കുക നാം
കരങ്ങള്‍ കോര്‍ത്തുപിടിക്കുക നാം
ഈ കരയുടെ ശക്തികളാവുക നാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karangal korthu pidikkuka