കല്യാണ മേളങ്ങൾ നിൻ നെഞ്ചിൽ
ആ....
കല്യാണമേളങ്ങൾ നിൻ നെഞ്ചിൽ കേട്ടൂ
കല്പനാ നാളങ്ങൾ നിൻ കണ്ണിൽ കണ്ടു
നാണത്തിൻ സിന്ദൂരം കവിളിൽ തെളിഞ്ഞൂ
നിറമുള്ള ചിന്തകളെന്നിൽ വാടാത്ത
മലർമാല കോർത്തു
തീരാത്ത മധുമാരി പെയ്തു
കല്യാണമേളങ്ങൾ നിൻ നെഞ്ചിൽ കേട്ടൂ
കല്പനാനാളങ്ങൾ നിൻ കണ്ണിൽ കണ്ടു
കതിർമണ്ഡപം തീർത്തു
ചിരകാല സ്വപ്നങ്ങൾ
നിറപറ വെയ്ക്കുകയായി
മനസ്സിലെ മന്ത്രങ്ങൾ കേട്ടുകൊള്ളൂ
മംഗല്യത്താലം നീയേറ്റു വാങ്ങൂ
ഒന്നു മന്ദം നടന്നു വലത്തു വെയ്ക്കൂ
ഒന്നു മന്ദം നടന്നു വലത്തു വെയ്ക്കൂ
കല്യാണമേളങ്ങൾ നിൻ നെഞ്ചിൽ കേട്ടൂ
കല്പനാനാളങ്ങൾ നിൻ കണ്ണിൽ കണ്ടു
ഒരു ചുംബനം കണ്ടു
മണിയറദീപത്തിൻ
മിഴിനാളമുലയുന്ന നേരം
മനസിലെ വർണ്ണങ്ങൾ നാം പകർത്തും
മംഗളഗന്ധത്തിൽ നാമലിയും
ഈ മാറിൽ ഞാനെല്ലാം മറന്നു ചേരും
ഈ മാറിൽ ഞാനെല്ലാം മറന്നു ചേരും
കല്യാണമേളങ്ങൾ നിൻ നെഞ്ചിൽ കേട്ടൂ
കല്പനാനാളങ്ങൾ നിൻ കണ്ണിൽ കണ്ടു
നാണത്തിൻ സിന്ദൂരം കവിളിൽ തെളിഞ്ഞു