ആനന്ദരാഗമെഴുതിയ

Year: 
1981
Film/album: 
Aanandaragamezhuthiya
0
No votes yet

ആനന്ദരാഗമെഴുതിയ...
കരളിലെ മദഭരഭാവം
കദനഭാരമേന്തി...
പദമലർ ഇടറിയിയീ മധുപദമാടി....

ആനന്ദരാഗമെഴുതിയ കരളിലെ മദഭരഭാവം
കദനഭാരമേന്തി പദമലര്‍ ഇടറിയീ മധുപദമാടി
മണിത്തെന്നല്‍ താളമിട്ടു മനം പാടി മൂകമായ്
മധുസ്വരരസമെഴുമൊരു ഗാനം
(ആനന്ദരാഗമെഴുതിയ...)

മിഴിനീരിന്‍ മുത്തുകള്‍ കണ്ട്
വിലപറഞ്ഞു നില്‍ക്കും ലോകം
ഹൃദയത്തിന്‍ തേങ്ങലു കേട്ടാ
രതിനര്‍ത്തനമേളം കൊട്ടും
കരള്‍ നൊന്തു നര്‍ത്തനമാടി
തളര്‍ന്നാലും ഒരു പുതുമലരായ്
വരുമോ പ്രിയനവന്‍ ഈ രണഭൂവില്‍
(ആനന്ദരാഗമെഴുതിയ...)

ചിരിതൂകും വദനം കണ്ടാല്‍
മതിമറന്നു നില്ക്കും ലോകം
മനസ്സിന്റെ നൊമ്പരമെന്നും
മദനോത്സവ മാലികയാക്കും
തളര്‍ന്നില്ല സ്നേഹമയൂരം
തകര്‍ന്നില്ല പ്രേമകുടീരം
ഇനിയും വിടരുമോ പുതിയ പ്രഭാതം
(ആ‍നന്ദരാഗമെഴുതിയ...)

Aananda Raagamezhuthiya... | Thadavara | Superhit Malayalam Movie Song