മധുരം മധുരം മലരിന്‍

മധുരം മധുരം മലരിന്‍ താരുണ്യം
മനവും തനുവും പൊതിയും ലാവണ്യം
തളിരും കുളിരും നിറയും തീരങ്ങൾ
മിഴിയും മിഴിയും അറിയും ദാഹങ്ങള്‍
ശില്പമോ ചിത്രമോ
സഖിയൊരു പൂക്കാലമോ
അഴകിടുവാന്‍ വന്ന മാലാഖയോ
(തളിരും കുളിരും..)

മാരിവില്‍ത്തടങ്ങളില്‍ നിന്റെ
നിഴലാട്ടം കണ്ടു ഞാന്‍
ഒരു മൗനം ഉണരുമ്പോള്‍
ഇരു ദേഹം അമരുമ്പോള്‍
നീ മറയ്ക്കും പൂക്കളില്‍
പതിയും എന്റെ ചുണ്ടുകള്‍
തളിരും കുളിരും നിറയും തീരങ്ങൾ
മിഴിയും മിഴിയും അറിയും ദാഹങ്ങള്‍

രേഖയായ് നിറങ്ങളായ്
വന്നു നിറയുന്നു എന്നില്‍ നീ
ഒരു നാണം വിരിയുമ്പോള്‍
ഇമ മെല്ലെ അടയുമ്പോള്‍
നീ ഒളിക്കും യൗവ്വനം
കവരും എന്റെ ആശകള്‍
(മധുരം മധുരം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Madhuram madhuram