ഒരേ രാഗഗീതം ഓളങ്ങള്‍ തീര്‍ക്കും
ആ... ആ.... ആ.....
ഒരേ രാഗഗീതം ഓളങ്ങള്‍ തീര്‍ക്കും
ഒരേകാന്ത ദ്വീപില്‍ ഞാനിന്നു നില്‍പ്പൂ
ഒരേ രൂപമെന്‍ ചിന്തയില്‍
(ഒരേ രാഗഗീതം...)
മനംവാഴും ദേവന്‍ കാണാത്തതെന്തേ
മനസ്സാകെ മൂടും എന്റെ നോവും എന്‍ കിനാവും
നിഴല്‍ വീണ വാതില്‍ വിരി മാറ്റി നീ
മേവുന്നു എനിക്കു നീ എന്നെന്നും വരം തരാന്‍
എന്നില്‍ മൂകരാഗത്തിന്‍ മന്ത്രം കേട്ടുവോ
(ഒരേ രാഗഗീതം... )
ഒരുനേരം പോലും കേള്‍ക്കാത്തതെന്തേ
തുടിക്കുന്ന നെഞ്ചിന്‍ കന്നിനാദം എന്‍ വിഷാദം
മണംപെയ്യും രാവില്‍ കുളിരോടെ നിന്നെ
കാക്കുന്നു കൊതിക്കുമാ മംഗല്യ ദിനം വരാന്‍
എന്നും എന്റെ സ്വപ്നത്തിന്‍ വര്‍ണ്ണം കണ്ടുവോ
(ഒരേ രാഗഗീതം... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ore raga geetham
Additional Info
Year:
1980
ഗാനശാഖ: