കാതങ്ങൾ
ദൂരെ വഴികളിൽ...
ചിതയെരിയും ഇടറിയ ചുവടുകൾ
വിധിയെഴുതും അരുണ സൂര്യനോ
വിട പറയും ഇനിയൊരു പകലിലും
ഇരുളൊഴുകും.. (2)
കാതങ്ങളായ് നീളുമീ രാത്രിയിൽ
പുതിയ തീരങ്ങളെ തേടിയീ യാത്രയായ്
ചിറകുമായ് ദൂരെയോ...
കനവുകൾ തിരയവേ..
നിഴലുകൾ നോവുമായ് വഴികളെ മൂടവേ...
ചെങ്കനൽ മിന്നിയോ ...
നെഞ്ചകം പൊള്ളിയോ....
കഥയിനി തുടരുമോ...
ദൂരെ വഴികളിൽ...
ചിതയെരിയും ഇടറിയ ചുവടുകൾ
വിധിയെഴുതും അരുണ സൂര്യനോ
വിട പറയും ഇനിയൊരു പകലിലും
ഇരുളൊഴുകും..
കാലത്തിന്റെ കാൽപ്പാടുകൾ പിന്നെയും
തേടിപ്പോരുമോ ദൂരെയാണെങ്കിലും
ഏതോ പൊൻവെയിൽപ്പക്ഷി പാടുന്നുവോ
തീരത്തെ തണൽപ്പൂമരം കണ്ടുവോ...
മിന്നും റാന്തലാവുന്ന കണ്ണോ കാവലായ്
എങ്ങോ മാഞ്ഞുപോകുന്നു തെന്നൽ നോവുമായ്
കഥയിനി തുടരുമോ...
ദൂരെ വഴികളിൽ...
ചിതയെരിയും ഇടറിയ ചുവടുകൾ
അരുണ സൂര്യനോ ഇനിയൊരു പകലിലും
കാതങ്ങളായ് നീളുമീ രാത്രിയിൽ
പുതിയ തീരങ്ങളെ തേടിയീ യാത്രയായ്
ചിറകുമായ് ദൂരെയോ...
കനവുകൾ തിരയവേ..
നിഴലുകൾ നോവുമായ് വഴികളെ മൂടവേ...
ചെങ്കനൽ മിന്നിയോ ...
നെഞ്ചകം പൊള്ളിയോ....
കഥയിനി തുടരുമോ...