ജ്യോതിർമയീ ദേവീ
ജ്യോതിർമയീ...ദേവീ പ്രിയദർശിനീ
യോഗബലമരുളും തേജോമയീ
ദുഃഖകരിമുകിൽ പെയ്തൊഴിയാൻ
ശക്തിസ്വരൂപിണീ അനുഗ്രഹിയ്ക്കു
അനുഗ്രഹിയ്ക്കു - ജ്യോതിർമയീ...
മോഹങ്ങൾ ഇന്നലെ ചൂടിയുപേക്ഷിച്ച
ജ്വാലാമുഖിപ്പൂക്കൾ ഞങ്ങൾ
ജ്വാലാമുഖിപ്പൂക്കൾ ഞങ്ങൾ
മോഹങ്ങൾ ഇന്നലെ ചൂടിയുപേക്ഷിച്ച
ജ്വാലാമുഖിപ്പൂക്കൾ ഞങ്ങൾ
നിൻ പാദപീഠത്തിൽ മോക്ഷം ലഭിക്കുന്ന
പൊന്നശോകങ്ങളാക്കൂ - ഞങ്ങളെ
പൊന്നശോകങ്ങളാക്കൂ - ഞങ്ങളെ പൊന്നശോകങ്ങളാക്കൂ - ഞങ്ങളെ പൊന്നശോകങ്ങളാക്കൂ
അഗതികൾക്കെന്നും നീ വഴിയമ്പലം
അഭയാർത്ഥികൾക്കെന്നും പൊന്നമ്പലം
നിൻ അപദാന സങ്കീർത്തനം പാടും
പൊന്മണി വീണകളാക്കൂ - ഞങ്ങളെ
പൊന്മണി വീണകളാക്കൂ - ഞങ്ങളെ
പൊന്മണി വീണകളാക്കൂ - ഞങ്ങളെ
പൊന്മണി വീണകളാക്കൂ
ജ്യോതിർമയീ...ദേവീ പ്രിയദർശിനീ
യോഗബലമരുളും തേജോമയീ
ദുഃഖകരിമുകിൽ പെയ്തൊഴിയാൻ
ശക്തിസ്വരൂപിണീ അനുഗ്രഹിയ്ക്കു
അനുഗ്രഹിയ്ക്കു - ജ്യോതിർമയീ...