ചെറുപ്പക്കാരേ സൂക്ഷിക്കുക

ചെറുപ്പക്കാരേ സൂക്ഷിക്കുക
കടുപ്പമാണീ ചെറുപ്പകാലം
പതിനേഴെത്തും പരുവത്തിൽ
പറന്നു നടക്കാൻ പരമസുഖം
കടിഞ്ഞാൺ വിട്ടുകളിച്ചാൽ പിന്നെ
കണ്ണീരാകും ജീവിതം
ചെറുപ്പക്കാരേ സൂക്ഷിക്കുക
യംഗേഴ്സ് ബി കെയർഫുൾ

യൗവ്വനം ഒരു കദളിവനം
കണ്ണിനും കരളിനും തിരുമധുരം
മന്മഥലീലകളാടി നടന്നാൽ
ജന്മം പാഴാണോർത്തോളൂ
ചെറുപ്പക്കാരേ സൂക്ഷിക്കുക
യംഗേഴ്സ് ബി കെയർഫുൾ
ബി കെയർഫുൾ ബി കെയർഫുൾ

പെണ്മനം ഒരു സുരഭിവനം
ചുണ്ടിലും മാറിലും മധുചഷകം
സ്വപ്‌നരഥങ്ങളിലേറി നടന്നാൽ
ദുഃഖസമുദ്രം ജീവിതം
ചെറുപ്പക്കാരേ സൂക്ഷിക്കുക
യംഗേഴ്സ് ബി കെയർഫുൾ
ബി കെയർഫുൾ ബി കെയർഫുൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Cheruppakkare sookshikkuka

Additional Info

Year: 
1977

അനുബന്ധവർത്തമാനം