കാമസങ്കേതം തേടി
കാമസങ്കേതം തേടിവന്നെത്തിയ
പ്രേമകൗതുകമേ നിന്റെ പൗരുഷം
ലഹരിയിൽ നിറയും മുന്തിരിക്കിണ്ണം
ഒരു മുന്തിരിക്കിണ്ണം
എന്റെ ചുണ്ടുകൾ ചിറകുകൾ വിടർത്തും
വണ്ടുകൾ
മദിക്കും വണ്ടുകൾ
നിൻ വികാരമദിരയിൽ നീന്തും
നിത്യദാഹങ്ങൾ
ഹൃദയകേസരം വിടർത്തി നിന്നെ
ഇതളുകൾക്കുള്ളിൽ ഒതുക്കീ ഒതുക്കീ
നിന്റെ ചൂടുകൊണ്ടടിമുടി പൂക്കും
നെഞ്ചുമായ്
നിന്റെ മുൻപിൽ മുഖപടം മാറ്റി എന്റെ
താരുണ്യം
പ്രണയഭിക്ഷ നീ നൽകൂ എന്നെ
പ്രമദവനത്തിൽ ഉറക്കൂ ഉറക്കൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kamasanketham thedi
Additional Info
ഗാനശാഖ: