പുളകമുണര്‍ത്തും കുളിരല
പുളകമുണര്‍ത്തും കുളിരല ഞാന്‍...
വസന്തകാല സുഗന്ധം ഞാന്‍...
പുളകമുണര്‍ത്തും കുളിരല ഞാൻ
വസന്തകാല സുഗന്ധം ഞാന്‍
ആയിരമുന്മാദ കാന്തികള്‍ ചിന്നും
മായിക സ്വപ്നവിഹാരിണി ഞാന്‍
മദനപരവശ ഞാന്‍....ഞാന്‍
എയ്തുമയക്കാന്‍ പൂവമ്പുകള്‍
ഈ മാറില്‍ അമൃതിന്‍ കുംഭങ്ങള്‍
എയ്തുമയക്കാന്‍ പൂവമ്പുകള്‍
ഈ മാറില്‍ അമൃതിന്‍ കുംഭങ്ങള്‍
ഒരു പുഷ്പശയ്യ ഒരുക്കാന്‍ നില്‍ക്കും
ഒരു പുഷ്പശയ്യ ഒരുക്കാന്‍ നില്‍ക്കും
മധുരാഭിലാഷ തരംഗങ്ങള്‍
ആ...ആ...ങ്ഹും ആഹാ..
പുളകമുണര്‍ത്തും കുളിരല ഞാൻ
വസന്തകാല സുഗന്ധം ഞാന്‍
ആയിരമുന്മാദ കാന്തികള്‍ ചിന്നും
മായിക സ്വപ്നവിഹാരിണി ഞാന്‍
മദനപരവശ ഞാന്‍....ഞാന്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pulakamunarthum kulirala
Additional Info
Year:
1978
ഗാനശാഖ: