കണ്‍കുളിര്‍ക്കേ കണ്ടോട്ടേ
കണ്‍കുളിര്‍ക്കേ കണ്ടോട്ടേ ഞാന്‍ കനകശില്‍പ്പമേ
കണ്ടുകണ്ടിരുന്നോട്ടേ ഞാന്‍ കാവ്യഭാവനേ
കണ്ടുകണ്ടിരുന്നോട്ടേ ഞാന്‍ കാവ്യഭാവനേ
കണ്‍കുളിര്‍ക്കേ കണ്ടോട്ടേ ഞാന്‍ കനകശില്‍പ്പമേ
നീലവാനനീലിമ നിന്‍ നീള്‍മിഴിത്തുമ്പില്‍
അന്തിമേഘ ശോണിമ നിന്‍ ചെന്തളിര്‍ച്ചുണ്ടില്‍
ചെന്തളിര്‍ച്ചുണ്ടില്‍ - നിന്‍ ചെന്തളിര്‍ച്ചുണ്ടില്‍
കണ്‍കുളിര്‍ക്കേ കണ്ടോട്ടേ ഞാന്‍ കനകശില്‍പ്പമേ
ചന്ദന കുളിര്‍മ നിന്റെ മാന്തളിര്‍ മെയ്യില്‍
പിച്ചകപ്പൂവെണ്മ നിന്റെ പുഞ്ചിരിത്തെല്ലില്‍
പുഞ്ചിരിത്തെല്ലില്‍ - നിന്‍ പുഞ്ചിരിത്തെല്ലില്‍
മച്ചകത്തൊഴുകി വീണ പൂനിലാവ് നീ
പുഷ്പകത്തില്‍ വന്നിറങ്ങിയ പുഷ്യരാഗം നീ
പുഷ്യരാഗം നീ - എന്റെ പുഷ്യരാഗം നീ
കണ്‍കുളിര്‍ക്കേ കണ്ടോട്ടേ ഞാന്‍ കനകശില്‍പ്പമേ
കണ്ടുകണ്ടിരുന്നോട്ടേ ഞാന്‍ കാവ്യഭാവനേ
കണ്ടുകണ്ടിരുന്നോട്ടേ ഞാന്‍ കാവ്യഭാവനേ
കാവ്യഭാവനേ.. കാവ്യഭാവനേ...