അറിഞ്ഞൂ സഖീ അറിഞ്ഞു

അറിഞ്ഞൂ സഖീ അറിഞ്ഞു
അറിയാത്ത ഭാവത്തില്‍
നിന്‍ കണ്‍‌മുനകളില്‍
മറച്ചുവച്ച രഹസ്യം
മധുരമധുരമൊരു പ്രേമരഹസ്യം
അറിഞ്ഞൂ സഖീ അറിഞ്ഞു
ആ....

പുളകങ്ങള്‍ പൂത്തുവിരിഞ്ഞൂ
മെയ്യാസകലം - മെയ്യാസകലം
മദനപ്പൂ പൊട്ടിവിരിഞ്ഞു
മേലാസകലം - മേലാസകലം
മലരമ്പന്‍ തൊടുത്തുവിട്ട
പുഷ്പബാണം - പുഷ്പബാണം
മദിരാക്ഷീ നിന്‍ നെഞ്ചിലേറ്റത്
ഞങ്ങളറിഞ്ഞു - ഞങ്ങളറിഞ്ഞു
അറിഞ്ഞൂ സഖീ അറിഞ്ഞു
ആ....

കുങ്കുമപ്പൂത്താലി ചാര്‍ത്തിയ
മധുരപ്പതിനേഴില്‍
കാമദേവന്‍ കരിമഷിയെഴുതി
നിന്‍ മിഴിയിണയിൽ
സുഹാസിനി നീ നടന്നു
നീങ്ങുമ്പോള്‍ - നീങ്ങുമ്പോള്‍
നിന്‍ മനസ്സിലുള്ളൊരു വിശ്വാമിത്രനെ
ഞങ്ങളറിഞ്ഞു - ഞങ്ങളറിഞ്ഞു
അറിഞ്ഞൂ സഖീ അറിഞ്ഞു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Arinjoo sakhi arinjoo

Additional Info

Year: 
1978

അനുബന്ധവർത്തമാനം