ഇന്ദ്രചാപം മിഴികളിൽ

ഇന്ദ്രചാപം മിഴികളിൽ
ഇന്ദ്രജാലം മൊഴികളിൽ
ഇന്ദുകാന്തം കവികളിൽ
ഇതിലെ ഇതിലെ പ്രിയതമാ
(ഇന്ദ്രചാപം...)

ഉറങ്ങാൻ വൈകുമീ രാവിൽ
ഉന്മാദലഹരി നിലാവിൽ
തൊട്ടാലുടയുമെൻ ചിപ്പിക്കുള്ളിലെ
മുത്തും പവിഴവും നിനക്കു മാത്രം
നീ...എനിയ്ക്കു മാത്രം
(ഇന്ദ്രചാപം...)

ഉടൽ കോരിത്തരിക്കും വികാരം
ഉമ്മവെച്ചുണർത്തുമീ നേരം
മുന്നിൽ വിടരുമെൻ നഗ്നപുഷ്പത്തിൽ
നിറയ്ക്കൂ നിറയ്ക്കൂ സോമരസം
ദേവാ... നിറയ്ക്കൂ നിറയ്ക്കൂ സോമരസം
(ഇന്ദ്രചാപം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Indrachaapam mizhikalil

Additional Info

Year: 
1978

അനുബന്ധവർത്തമാനം