ചൂതുകളത്തില്‍ തോറ്റവരേ

ചൂതുകളത്തില്‍ തോറ്റവരേ ഹാ
ചുണകെട്ടു നില്‍ക്കും പാണ്ഡവരേ
തോല്‍‌വിക്കു പണയം തരുവിന്‍ നിങ്ങടെ
ഗേൾഫ്രണ്ടെവിടെ പാഞ്ചാലി

വാശിപിടിച്ചൊരു ദുര്യോധനാ നിന്റെ
ആശകൾ മനസ്സിൽ ഇരിക്കട്ടെ
ഹസ്തിനപുരി വിട്ടു പോയാലും
സെക്സ്റാണിയെ തരികില്ല -ഞങ്ങടെ
സെക്സ്റാണിയെ തരികില്ല

ഭീമാ ശാപ്പാട്ടുരാമാ നീ
വീമ്പിളക്കീടാതെ കേമാ
സ്റ്റണ്ടെങ്കില്‍ സ്റ്റണ്ട് ചേസെങ്കില്‍ ചേസ്
കൊണ്ടുവാ ദുശ്ശാസനാ -അവളെ
കൊണ്ടുവാ ദുശ്ശാസനാ

ഈശ്വരാ ഞാനഞ്ചു ഭര്‍ത്താക്കന്മാരുള്ളോ-
രെ സര്‍ട്ടിഫിക്കറ്റുകാരിയല്ലേ
ഈ സദസ്സിലെന്നെ റേപ് ചെയ്തീടുകില്‍
ഈ നിമിഷത്തില്‍ മരിച്ചീടും ഞാന്‍

കണ്ണീരൊഴുക്കാതെ പാഞ്ചാലി നിനക്കു
കാബറെ ആടാനറിയാമോ
അരമനതന്നില്‍ വളര്‍ന്നവള്‍ ഞാന്‍
തെരുവിലെ കൂത്തുകളറിയില്ല -അയ്യോ
തെരുവിലെ കൂത്തുകളറിയില്ല

ധിക്കാരിയായോള്‍ക്കു ശിക്ഷ നല്‍കീടുക ദുശ്ശാസനാ
ഭര്‍ത്താക്കന്മാരുടെ മുന്‍പില്‍ തന്നെ
വസ്ത്രാക്ഷേപം നടക്കട്ടെ ഹൊയ് ഹൊയ്
വസ്ത്രാക്ഷേപം നടക്കട്ടെ

ഓ..കൃഷ്ണാ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Choothukalathil

Additional Info

Year: 
1978

അനുബന്ധവർത്തമാനം