തലക്കനം കൂടും

ഏയ് ബുദ്ദൂസ് കമോണ്‍..
തലക്കനം കൂടും അരപ്പിരിചോരാ
തലക്കനം കൂടും അരപ്പിരിചോരാ -നിന്റെ 
തുടുത്ത കവിളും വരയന്‍മീശയും 
റോമിയോ ഗെറ്റപ്പും കണ്ടു ഞങ്ങള്‍ മയങ്ങുമെന്നാണോ
കുടവയറാ മുതുക്കിഴവാ നിങ്ങടെ
കറക്കുക്കമ്പനി ഞങ്ങളിന്നു 
പൂട്ടിത്തന്നേക്കാം
അഹാ കണ്ടില്ലേ പൊങ്ങച്ചം 
എല്ലാരും വന്നാട്ടേ
പഞ്ചാരവീരന്മാര്‍ കറങ്ങിവീണേ
(തലക്കനം...)

മൂക്കത്തു കോപം മാറ്റിത്തരാം ഞാന്‍ രതിമന്മഥനല്ലേ
പെണ്ണൊന്നു ഞങ്ങള്‍ കെട്ടിത്തരാല്ലോ തെല്ലൊന്നടങ്ങൂന്നേ
ആഹ കണ്ടില്ലേ പൊങ്ങച്ചം 
എല്ലാരും വന്നാട്ടേ
പഞ്ചാരവീരന്മാര്‍ കറങ്ങിവീണേ
(തലക്കനം...)

പുളുന്തനാണേലും കുറുക്കന്റെ നോട്ടം എപ്പോഴും അവിടെ തന്നെ
ചങ്കൂറ്റമുണ്ടേല്‍ തണ്ടൊന്നെടുക്കാമോ
അഹ കണ്ടില്ലേ പൊങ്ങച്ചം 
എല്ലാരും വന്നാട്ടേ
പഞ്ചാരവീരന്മാര്‍ കറങ്ങിവീണേ
(തലക്കനം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Thalakkanam koodum