കാറ്റിന്റെ കരവലയത്തിൽ

കാറ്റിന്റെ കരവലയത്തിൽ 
തളരുന്നു നിൻ മേനി 
പാട്ടിന്റെ രാഗലയത്തിൽ 
വിടരുന്നു നിൻ ചൊടികൾ 
കടക്കണ്ണിനാലെൻ കരളിൽ 
കവിത രചിച്ചീടും 
പൂങ്കുയിലേ...നാണം മാറ്റാം ഞാൻ
പൂങ്കുയിലേ...നാണം മാറ്റാം ഞാൻ

കാറ്റിന്റെ കരവലയത്തിൽ 
തളരുന്നു എൻ മേനി 
പാട്ടിന്റെ രാഗലയത്തിൽ 
വിടരുന്നു എൻ ചൊടികൾ 
തളിർമെത്ത കരളിൽ നീർത്തിടാം 
ഞാൻ പ്രിയനാഥാ 
വന്നു പുൽകാമോ ഒന്നായ്‌ ചേരാമോ
വന്നു പുൽകാമോ ഒന്നായ്‌ ചേരാമോ

വാനിൽ വാർമഴവിൽക്കൊടി 
തിലകം ചാർത്തുമ്പോൾ 
വിടരും നിൻ മിഴിയിണയിൽ ചുംബനമേകട്ടേ 
വരുമോ എന്നരികത്തായ്‌ 
തരും ഞാൻ പകരുമൊരുമ്മ 
വരുമോ എന്നരികത്തായ്‌ 
തരും ഞാൻ പകരമൊരുമ്മ 
കുളിർത്തെന്നൽത്തേരിലിരുന്നു 
കനവുകൾ നെയ്തീടാം 
കാറ്റിന്റെ കരവലയത്തിൽ 
തളരുന്നു നിൻ മേനി 
പാട്ടിന്റെ രാഗലയത്തിൽ 
വിടരുന്നു നിൻ ചൊടികൾ 

മാറിൽ പുഷ്പശരങ്ങൾ 
മാല്യം ചാർത്തുമ്പോൾ 
വിടരും നിൻ മെയ്യഴകിൻ മധുരം നുകരട്ടെ 
ഉണരും നിന്നിലെ മോഹം 
വളരും എന്നുടെ ദാഹം 
തുളുമ്പും ചഷകവുമായ്‌ നീ അരികിലണഞ്ഞീടൂ 

കാറ്റിന്റെ കരവലയത്തിൽ 
തളരുന്നു നിൻ മേനി 
പാട്ടിന്റെ രാഗലയത്തിൽ 
വിടരുന്നു നിൻ ചൊടികൾ 
തളിർമെത്ത കരളിൽ നീർത്തിടാം 
ഞാൻ പ്രിയനാഥാ 
വന്നു പുൽകാമോ ഒന്നായ്‌ ചേരാമോ
വന്നു പുൽകാമോ ഒന്നായ്‌ ചേരാമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaattinte karavalayathil

Additional Info

Year: 
1978

അനുബന്ധവർത്തമാനം