മദനോത്സവമേളയിതാ

മദനോത്സവമേളയിതാ
മധുവിതറും യാമമിതാ 
തുടിക്കുന്ന കരളിൻ ഗീതമേ 
മലർവേണി അഴിയും നാദമേ
(മദനോത്സവ...) 

കാമം കനൽമാലയുമായ്‌ 
അണയും ഈ പൗർണ്ണമിയിൽ 
അലതല്ലും ആശകളോടെ 
അലിയുന്നു രാഗം (കാമം...) 
(മദനോത്സവ...) 

ജീവൻ ജീവനിൽ പിണയും 
കാലം കാവ്യസുധാരസമായ്‌ 
എരിയുന്ന ജ്വാലകളായി 
ഉണരുന്നു നമ്മൾ (ജീവൻ...) 
(മദനോത്സവ...) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madanolsavamelayitha

Additional Info

Year: 
1978

അനുബന്ധവർത്തമാനം