നിറകുടം തുളുമ്പീ
നിറകുടം തുളുമ്പീ നിന്റെ തിരുമുഖം തിളങ്ങീ
നിലാവേ നിലാവേ നീയൊരു ഗോപസ്ത്രീ
(നിറകുടം..)
കവികൾ മേഘങ്ങളാക്കി വർണ്ണിക്കുമീ
കണങ്കാൽ മൂടും മുടിയിൽ - നിന്റെ മുടിയിൽ
സുസ്മേരവദനേ ചൂടിച്ചതാരീ
സിന്ദൂരപുഷ്പങ്ങൾ
നക്ഷത്രങ്ങളോ നവഗ്രഹങ്ങളോ
നിന്നെ സ്നേഹിച്ച കാർവർണ്ണനോ
(നിറകുടം..)
മനസ്സിൽ പൂവമ്പിൻ തേൻമുള്ളു കൊള്ളുമീ
മധുമാസത്തിൻ കുടിലിൽ - വള്ളിക്കുടിലിൽ
അംഗങ്ങൾ മുഴുവൻ ചാർത്തിച്ചതാരീ ശൃംഗാര ചിത്രങ്ങൾ
നക്ഷത്രങ്ങളോ നവഗ്രഹങ്ങളോ
നിന്നെ സ്നേഹിച്ച കാർവർണ്ണനോ
(നിറകുടം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Nirakudam thulumpi
Additional Info
ഗാനശാഖ: