വെണ്ണക്കല്ലു കൊണ്ടല്ല

വെണ്ണക്കല്ലു കൊണ്ടല്ലാ 
വെള്ളിനിലാവു കൊണ്ടല്ലാ 
സൌന്ദര്യദേവതേ നിന്നെ നിര്‍മ്മിച്ചത് 
സൌഗന്ധികങ്ങള്‍ കൊണ്ടല്ലാ (വെണ്ണ..)

രാസക്രീഡയിൽ കാമുകർ ചൂടും
രോമാഞ്ചം കൊണ്ട് കരുപ്പിടിച്ചു 
പ്രേമമെന്ന വികാരമുരുക്കി 
കാമദേവന്‍ മെനഞ്ഞെടുത്തു - നിന്നെ 
മെനഞ്ഞെടുത്തു 
ആ ...ആ ...ആ ....(വെണ്ണ..)

നാഗപഞ്ചമി രാത്രിയില്‍ വിടരും 
നക്ഷത്രം കൊണ്ട് മിഴി തീര്‍ത്തു 
ഈ മനോജ്ഞ ലതാസദനത്തിന്‍
പൂമുഖങ്ങള്‍ നിനക്കു തന്നു 
ഭൂമി നിനക്കു തന്നു 
ആ ...ആ ...ആ ... (വെണ്ണ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vennakkallukondalla

Additional Info

അനുബന്ധവർത്തമാനം