ചെത്തി പൂത്തേ ചെമ്പകം പൂത്തേ

ചെത്തി പൂത്തേ ചെമ്പകം പൂത്തേ
കാട്ടുപെണ്ണിന്റെ കവിളു തുടുത്തേ
കണ്ണിനും കരളിനും മോഹമുദിച്ചേ
കയ്യിലും മെയ്യിലും ദാഹമുദിച്ചേ
ചെത്തി പൂത്തേ ചെമ്പകം പൂത്തേ
കാട്ടുപെണ്ണിന്റെ കവിളു തുടുത്തേ

തുള്ളിക്കളിക്കെടി കള്ളിപ്പെണ്ണേ നിന്റെ
വള്ളിക്കുടിലിൽ വരണൊണ്ട് മാരൻ
നിന്റെ മാരൻ -മണിമാരൻ
മുല്ലപ്പൂമാലാ കോർത്തിരുപ്പുണ്ടേ
പുള്ളിപ്പൂഞ്ചേല ചുറ്റെടി കണ്ണേ പെണ്ണേ
ചെത്തി പൂത്തേ ചെമ്പകം പൂത്തേ

തങ്കയെവിടെ മങ്കയെവിടെ
തിങ്കളുദിച്ചെടി മാനത്ത്
താളമെവിടേ മേളമെവിടേ
താളമെവിടേ മേളമെവിടേ
താലികെട്ടിനൊരുങ്ങിയ്ക്കോ
(തെച്ചി പൂത്തേ...)

താനെതന്തോ തന്താനെതന്തോ
താനെതന്തോ തന്താനെതന്തോ
തന്താനെതന്തോ തന്താനെതന്തോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chethi poothe

Additional Info

Year: 
1978

അനുബന്ധവർത്തമാനം