ഭ്രഷ്ട്‌.. ഭ്രഷ്ട്‌

ഭ്രഷ്ട്‌.. ഭ്രഷ്ട്‌..
ഭ്രാന്തൻമനുഷ്യന്റെ ഭ്രമണപഥത്തിലെ നിരർത്ഥജൽപനമോ
ക്രാന്തദർശിയാം ഋഷിപുംഗവന്റെ സമര്‍ത്ഥകൽപനയോ
സത്യമോ മിഥ്യയോ മതവികാരമത്സ്യമോ
ഭ്രഷ്ട്‌.. ഭ്രഷ്ട്‌..

മക്കയിൽ ഭ്രഷ്ടനായ്‌ മദീനയിൽ ചെന്നനാൾ
കോടികൾ ആരാധന തുടങ്ങി
ഒരു നവതാരമുദിച്ചുപൊങ്ങി ഉദിച്ചു പൊങ്ങീ
ഭ്രഷ്ട്‌.. ഭ്രഷ്ട്‌..

സോക്രട്ടീസിനു വധശിക്ഷ യേശുദേവനു മരക്കുരിശ്
സീതാദേവിക്ക് വനാന്തരം മഹാബലിക്ക് പാതാളം
കലിയുഗമനുഷ്യാ നീ കഥ വീണ്ടും തുടരുന്നു
വിഗ്രഹങ്ങൾ ഉടയുന്നു സത്യങ്ങൾ മറയുന്നു
സത്യങ്ങൾ മറയുന്നു സത്യങ്ങൾ മറയുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Brashtu