വേളികഴിഞ്ഞൊരു നാളിൽ

വേളികഴിഞ്ഞൊരു നാളിൽ ചാർത്തിയ താലിനൂലിലെ സ്വപ്നങ്ങൾ
കോലമാടിയ വർണ്ണ കാവടി പീലിപോലെ കൊഴിഞ്ഞുപോയ്‌
വേളികഴിഞ്ഞൊരു നാളിൽ ചാർത്തിയ താലിനൂലിലെ സ്വപ്നങ്ങൾ

ഈണമായ്‌ പാടുവാൻ വീണമുറുക്കി ഞാൻ
ഗാനമൊരുക്കി ഞാൻ
രാഗം പിഴച്ചുപോയ്‌ ഗാനം നിലച്ചുപോയ്‌
വീണയും വീണു തകർന്നു
വീണയും.... വീണു തകർന്നു
വേളികഴിഞ്ഞൊരു നാളിൽ ചാർത്തിയ താലിനൂലിലെ സ്വപ്നങ്ങൾ

ആശ തകർന്നൊരഹല്യപോലെ
അനശ്വരശിലയായ്‌ ഉറങ്ങിയെങ്കിൽ
വരുമൊരു യുഗത്തിലെ ശ്രീരാമദേവന്റെ
കാൽത്തളിർ തട്ടി ഞാൻ ഉണർന്നുവെങ്കില്‍
കാൽത്തളിർ തട്ടി ഞാൻ...... ഉണർന്നുവെങ്കില്‍......
വേളികഴിഞ്ഞൊരു നാളിൽ ചാർത്തിയ താലിനൂലിലെ സ്വപ്നങ്ങൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
veli kazhinjoru naalil

Additional Info

Year: 
1978

അനുബന്ധവർത്തമാനം