നീയെവിടെ കണ്ണാ

നീയെവിടെ കണ്ണാ കാർമുകിൽ വർണ്ണാ (2)
പഞ്ചബാണശരസുഖം കൊതിച്ചു നിൽക്കും
നിൽക്കും  നിൽക്കും
രാധയല്ലോ ഞാൻ കാർമുകിൽ വർണ്ണാ
രാധയല്ലോ ഞാൻ കാർമുകിൽ വർണ്ണാ
നീയെവിടെ...
നീയെവിടെ കണ്ണാ കാർമുകിൽ വർണ്ണാ

നാഡി മുതൽ നാഭി വരെ ദാഹം അന്തർദാഹം (2)
കരളിലെൻ മന്മഥന്റെ രൂപം സ്വരൂപം (2)
നാഥാ... ജീവനാഥാ...
മാനസസരസ്സിൽ മലരുകൾ പൂത്തു (2)
നീയെവിടേ...നീയെവിടെ..
(നീയെവിടെ കണ്ണാ..)

രാഗലോലരാധേ നിന്റെ കണ്ണൻ
രാഗാർദ്രമാനസൻ കണ്ണൻ
കാതരയാം നിന്റെ ചാരത്തണഞ്ഞു
എൻ പ്രിയനാഥൻ എങ്ങുപോയീ
മുരളീമൃദുരസം പകരാൻ വൈകി (2)
നാഥാ... ജീവനാഥാ...
പകർന്നു തരൂ..പകർന്നു തരൂ..
നീ പകർന്നു തരൂ.. ആ..ആ.ആ.ആ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
neeyevide kannaa

Additional Info

അനുബന്ധവർത്തമാനം