തുമ്പപ്പൂങ്കുന്നുമ്മേലെ
തുമ്പപ്പൂങ്കുന്നുമ്മേലെ
തുമ്പിതുള്ളും കുന്നുമ്മേലെ
മുത്തമിടും തെന്നൽ കുഞ്ഞേ
മുന്നാഴിപ്പൂ കടം തരുമോ ശ്ശോ...
ഇന്നാണേ ഇന്നാണേ
ഇല്ലംകാവിൽ പെരുംകുരുതി
തുമ്പപ്പൂങ്കുന്നുമ്മേലെ
തുമ്പിതുള്ളും കുന്നുമ്മേലെ
താലപ്പൊലിത്താലമുണ്ട്
താളമുണ്ട് മേളമുണ്ട്
തഞ്ചത്തിൽ കാവടിയാട്ടം
തിറ തെയ്യം തുള്ളൽ
തീവെട്ടി കതിനകൾ വേറെ - പിന്നെ
തേരോട്ടം തീയാട്ടം മുത്താരമ്മൻ
കൊടയാട്ടം ശ്ശോ...
(തുമ്പപ്പൂ..)
കാളി പെരുംകാളിയാണേ
കാളപ്പോര് നേർച്ചയാണേ
കാണുവാനാളുകൾ കൂടും
അതിലെങ്ങോ നിന്നോ
കണ്ണിലവൻ കതിർമഴ പെയ്യും - പിന്നെ
നിന്നാണേ എന്നാണേ
ഉള്ളിൽ പൂരം കൊടിയേറ്റം ശ്ശോ...
(തുമ്പപ്പൂ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thumbappoo kunnumele
Additional Info
Year:
1979
ഗാനശാഖ: