വിജയം നമ്മുടെ സേനാനി
Music:
Lyricist:
Singer:
Film/album:
വിജയം നമ്മുടെ സേനാനി
വീര്യം നമ്മുടെ തേരാളി
വില്ലെടുത്തവനേ വില്ലാലേ
നമ്മുടെ നേരെ വാളെടുത്തവനേ വാളാലേ
(വിജയം..)
പോർവിളികൾ...
പടയണിയുടെ തേരൊലികൾ
കുതിരകളുടെ കുളമ്പടികൾ
സിരകളിലിവ ഞാണൊലികൾ
പതിയിരിക്കും എതിരാളികൾതൻ
മാറിടങ്ങൾ സമരാങ്കണങ്ങൾ
(വിജയം..)
ധമനികളിൽ...
നിറയുന്ന രണഭേരികളിൽ
പടരുന്ന പ്രളയാഗ്നികളായ്
പൊരുതുന്ന യുവധാരകൾ നാം
വഞ്ചകർതൻ കുടൽമാലകളാൽ
അഞ്ജലികൾ സ്മരണാഞ്ജലികൾ
(വിജയം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vijayam nammude senaani
Additional Info
Year:
1979
ഗാനശാഖ: