പ്രളയാഗ്നി പോലെയെന്റെ

പ്രളയാഗ്നി പോലെയെന്റെ ചോര തിളയ്ക്കുമ്പോൾ
പ്രതികാര മോഹമെന്റെ പ്രായം കുറയ്ക്കുമ്പോൾ
പടഹപ്പെരുമ്പറകൾ കാതിൽ മുഴങ്ങുമ്പോൾ
അതുകേട്ടുണർന്നു ഞങ്ങൾ കോരിത്തരിക്കുമ്പോൾ
ഇടിവാൾ തകർത്ത പടവാളുയർത്തി
അഭിമാനമായി വാ വാ
(പ്രളയാഗ്നി..)

തിന്തിമിത്തിമി ധിമിധിമിധിമി
താളം തട്ടെടി മയിലേ - ഹൊയ്
താളം തട്ടെടി മയിലേ
എന്നെത്തൊട്ടാൽ നിന്നെത്തട്ടും
പല്ലവി പാടെടി കുയിലേ

എതിരാളികളുടെ കോട്ട തകർക്കാൻ
ചതിയന്മാരുടെ നെഞ്ചുപൊളിക്കാൻ
അടവുകൾ ഇടിമുറ ഉറുമി കരാത്തേ
ചുവടുകൾ അടിതട പൂഴിക്കടകൻ
(പ്രളയാഗ്നി..)

തുടികൊട്ടാം കുഴലുവിളിക്കാം
തുളുനാടൻ കച്ചമുറുക്കാം
കതിരൂരെ കടത്തനാട്ടെ
കളരിപ്പോർത്താരികൾ ചൊല്ലാം
താതെയ്യം താതെയ്യം തെയ്യന്താരോ
തച്ചോളിത്തറവാടിൻ തലമുറകൾ നാമെല്ലാം
വീരസന്താനങ്ങൾ

കോലത്തിരിയും കോനാതിരിയും
കോഴിക്കോട്ടെ സാമൂതിരിയും
ചോരചിന്തി പടുത്തുയർത്തിയ
വീരകേരള ഗാഥകൾ പാടാം
അറവണ മുട്ടണ്ടേ - നമുക്കിനി
ആർപ്പുവിളിയ്ക്കണ്ടേ - വിളിച്ചൊരു
പടയണി കൂട്ടണ്ടേ - ഇനി
ഒത്തുചേർന്നു മപ്പടിച്ചിറങ്ങിവന്നു കത്തിവീശി
യുദ്ധമെങ്കിൽ യുദ്ധമെന്നുറച്ചൊരുങ്ങി നിൽക്കുവിൻ

പത്തേമാരികൾ പട്ടംനൽകിയ
കപ്പിത്താൻ കുഞ്ഞാലിമരയ്ക്കാർ
വീറോടങ്കം പൊരുതിയ നമ്മുടെ
വീരൻ വാവരും അറയ്ക്കലെ ബീവിയും
ചാവേർപ്പടയുടെ ധീരതനേടിയ
പഴശ്ശിയും ഇരവിയും വേലുത്തമ്പിയും
ഇവിടെ ജനിച്ചില്ലേ - അവരുടെ
കഥകൾ പഠിച്ചില്ലേ - നമ്മുടെ
കരളു തുടിച്ചില്ലേ - ഇനി
ഒത്തുചേർന്നു മപ്പടിച്ചിറങ്ങിവന്നു കത്തിവീശി
യുദ്ധമെങ്കിൽ യുദ്ധമെന്നുറച്ചൊരുങ്ങി നിൽക്കുവിൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pralayaagni poleyente

Additional Info

Year: 
1979

അനുബന്ധവർത്തമാനം